SEARCH


Malaveeran (Mayyath Veeran) Theyyam - മലവീരൻ (മായ്യത്ത് വീരൻ) തെയ്യം

Malaveeran (Mayyath Veeran) Theyyam - മലവീരൻ (മായ്യത്ത് വീരൻ)  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Malaveeran (Mayyath Veeran) Theyyam - മലവീരൻ (മായ്യത്ത് വീരൻ) തെയ്യം

മാന്ത്രികാചാര്യനായ കാളക്കാട്ടു തന്ത്രിയെ പോലും പരാജിതനാക്കിയ വീരനായിരിന്നു ചിണ്ടൻ എന്ന യോദ്ധാവ്. ഏയ്ത്തു വിദ്യയും പൊയ്‌ത്തു വിദ്യയും വശമാക്കിയ ചിണ്ടൻ ചെറിയ പ്രായത്തിൽ തന്നെ കളരി ഗുരുക്കളെപോലും അതിശയിപ്പിച്ച വീരനായിരിന്നു. വിദ്യകൾ അറുപതിനാലും വശപ്പെടുത്തിയ പൊന്മകനെയോർത്ത് അച്ഛനമ്മമാർ ഉത്കണ്ഠപ്പെട്ടു. കൂസലില്ലാത്ത മകൻ മറുനാടും താണ്ടി മന്ത്രസിദ്ദികൾ നേടി. അങ്ങനെ ഒരിക്കൽ ചിണ്ടൻ മായത്താം കടവിൽ ഇറങ്ങി മന്ത്രധ്യാനം തുടങ്ങവെ ശത്രുക്കളായ പ്രമാണിമാർ മുടിയേ പിടിച്ചു അടിയോളം മുക്കി കൊല നടത്തി. കോഴിത്തിരി ചിണ്ടൻ എന്ന വീരൻ അങ്ങനെ മലവീരൻ അഥവാ മായ്യത്ത് വീരൻ എന്ന തെയ്യക്കോലമായി.

മാവിലാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടാറു

ബിരിക്കുളം ശ്രീ പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ (വട്ടക്കയത്തു കാവ്) ഈ തെയ്യം കെട്ടിയാടാറുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com


Tags : #malaveeran #mayyathveeran #theyyam





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848